വിന്ററില്‍ സ്ട്രൈക്കറേ ലോണില്‍ കൊണ്ടുവരാന്‍ റയല്‍
ഈ കഴിഞ്ഞ ഓഗസ്റ്റിൽ എംബാപ്പെയേ സൈന്‍ ചെയ്യുന്നത് റയലിന് കൂടുതൽ സങ്കീർണമായപ്പോൾ, കുറഞ്ഞ ചെലവിൽ വരാൻ കഴിയുന്ന ഒരു തെളിയിക്കപ്പെട്ട സ്ട്രൈക്കറുമായി ആക്രമണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഫ്ലോറന്റീനോ പെരെസ് കോച്ച് അന്സലോട്ടിയുമായി ചര്‍ച്ച നടത്തിയിരുന്നുവത്രേ.ജോവിച്ച്, മരിയാനോ കൂടാതെ ബെൻസിമ, വിനിഷ്യസ്, ബെയ്ൽ, റോഡ്രിഗോ എന്നിവരുടെ സാന്നിദ്ധ്യം ഉള്ളപ്പോള്‍ മറ്റൊരു ഫോര്‍വേഡിനെ വേണ്ട എന്ന അഭിപ്രായം ആയിരുന്നു അന്‍സലോട്ടിക്ക്.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഷെരീഫിനെതിരെ പരാജയപ്പെട്ട റയലിന് വേണ്ടി യുണൈറ്റഡ് സ്ട്രൈക്കര്‍ എഡിസന്‍ കവാനിയെ കൊണ്ടുവരാനുള്ള തീരുമാനത്തില്‍ ആണ് പെരെസ്.ഈ വിന്‍റര്‍ ട്രാന്‍സഫറില്‍ താരത്തിനെ ലോണില്‍ കൊണ്ടുവരാനുള്ള നീക്കം റയല്‍ നടത്താന്‍ ഒരുങ്ങുന്നു എന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.ഫല്‍ക്കാവോ,ഒബമയെമ്ഗ് എന്നിവരും ലിസ്റ്റില്‍ ഉണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു.






































