European Football Foot Ball Top News

ഹാംസ്ട്രിംഗ് പരിക്ക് മൂലം ഗാരെത് ബെയ്ൽ വെയിൽസ് ലോകകപ്പ് യോഗ്യത ടീമില്‍ നിന്നും പുറത്ത്

September 29, 2021

ഹാംസ്ട്രിംഗ് പരിക്ക് മൂലം ഗാരെത് ബെയ്ൽ വെയിൽസ് ലോകകപ്പ് യോഗ്യത ടീമില്‍ നിന്നും പുറത്ത്

അടുത്ത മാസം ചെക്ക് റിപ്പബ്ലിക്കിനെതിരെയും എസ്റ്റോണിയക്കെതിരെയും നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ഗാരെത് ബെയ്‌ലിനെ ഒഴിവാക്കി.സെപ്റ്റംബർ 8 ന് എസ്റ്റോണിയയ്‌ക്കെതിരായ ഗോൾരഹിത സമനിലയ്ക്ക് ശേഷം വെൽഷ് ക്യാപ്റ്റൻ റയൽ മാഡ്രിഡിലേക്ക് മടങ്ങുന്നതിനിടെ ആണ് ഹാം സ്ട്രിങ്ങിനു പരിക്കേറ്റത്.32-കാരന്റെ അഭാവം ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പിനുള്ള വെയിൽസിന്റെ യോഗ്യതാ സാധ്യതകള്‍ക്ക് ഗുരുതരമായ പ്രഹരമേൽപ്പിക്കുന്നു.

എങ്കിലും  ബെലാറസിനും ബെൽജിയത്തിനുമെതിരെ നവംബറിൽ നടക്കുന്ന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ബെയ്ലിനെ ലഭിക്കുമെന്ന് വെയില്‍സ് കോച്ച് റോബര്‍ട്ട്‌ പേജ് വിശ്വസിക്കുന്നു.സ്ക്വാഡ് ലിസ്റ്റില്‍ ആരോണ്‍ റാംസേ ഇടം നേടിയിട്ടുണ്ട്.ബെയിലിന്റെ അഭാവത്തില്‍ യുവന്റസ് താരം ആയിരിക്കും വെയില്സിനു വേണ്ടി ക്യാപ്റ്റന്റെ ആം ബാന്‍ഡ് അണിയാന്‍ പോകുന്നത്.യോഗ്യത  റൗണ്ട്  ഗ്രൂപ്പ് ഇ യില്‍ നിലവില്‍ മൂന്നാം സ്ഥാനതാണ് വേല്‍സ്.

 

 

Leave a comment