പിച്ചില്‍ മെസ്സി ഉണ്ടായിരുന്നു എങ്കിലും പെപ്പിന്റെ മനം കവര്‍ന്നത് “വെറാട്ടി”
ഇറ്റാലിയൻ മിഡ്ഫീൽഡർ ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ തന്‍റെ ടീമിന് നേരെ മികച്ച പ്രകടനം ആണ് കാഴ്ച്ചവച്ചത് എന്നും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ താന്‍ ആക്രിഷ്ട്ടന്‍ ആയി പോയി എന്നും സിറ്റി കോച്ച് പെപ്പ് ഗാര്‍ഡിയോള.തന്‍റെ പ്രിയ ശിഷ്യന്‍ മെസ്സി ഗോള്‍ നേടി എങ്കിലും കോച്ചിന്റെ മനം കവര്‍ന്നത് വെറാട്ടി ആണ്.മെസ്സിയെ കൂടാതെ ഇദ്രീസ ഗേ ആണ് സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയ മറ്റ് താരം.
“സമ്മർദ്ദത്തിനിടയിലും, മിഡ്ഫീൽഡിനെ സ്വതന്ത്രമാക്കാൻ അനുവദിക്കുന്ന പാസുകൾ അദ്ദേഹം കണ്ടെത്തുന്നു.പക്ഷേ ഗെയിം നിർമ്മിക്കുന്നതിൽ നിങ്ങൾക്ക് എപ്പോഴും അവനെ ആശ്രയിക്കാനാകും. രണ്ടാം പകുതിയിൽ ഞങ്ങൾക്ക് അദ്ദേഹത്തെ നന്നായി നിയന്ത്രിക്കാൻ കഴിഞ്ഞു, എന്നാൽ ആദ്യ പകുതിയിൽ അദ്ദേഹം ശരിക്കും ഞങ്ങളെ വെള്ളം കുടിപ്പിക്കുകയായിരുന്നു.”മത്സരശേഷം പെപ്പ് മാധ്യമങ്ങളോട് പറഞ്ഞു.






































