ആദ്യ ഗോള്‍ നേടിയത്തിലെ ആഹ്ളാദം പങ്കുവച്ച് മെസ്സി
ചാമ്പ്യൻസ് ലീഗ് വമ്പൻ വിജയത്തിൽ പാരീസ് സെന്റ് ജെർമെയിനുവേണ്ടി തന്റെ ആദ്യ ഗോൾ നേടിയതില്‍ ഉള്ള ആവേശം പങ്കുവച്ചു ലയണല്‍ മെസ്സി.ഇന്നലത്തേത് ഒരു മികച്ച രാത്രി ആയിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.ഇത്രയും കാലം താരത്തിന്റെ ഗോള്‍ പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഒട്ടും നിരാശര്‍ ആക്കാത്ത ഗോള്‍ ആയിരുന്നു അദ്ദേഹം നേടിയത്.എന്നാല്‍ ഒരു ടീം എന്ന നിലയില്‍ ഇനിയും ഏറെ ദൂരം പിഎസ്ജിക്ക് സഞ്ചരിക്കാന്‍ ഉണ്ട് എന്നും ഇന്നല്ലതെ മത്സരത്തില്‍ നിന്ന് മനസില്ലാക്കേണ്ടത് ഉണ്ട്.
ഇത്രയും ഏറെ പ്രതിഭകള്‍ ടീമില്‍ ഉണ്ടായിരുന്നിട്ടും ലോങ്ങ് ബോളിലൂടെ കളിച്ച് സെക്കന്റ് ബോളിനു വേണ്ടി കാത്ത് നില്ക്കുന്ന പോച്ചേട്ടീനോയുടെ തന്ത്രം ഇന്നലെ പിഎസ്ജി ജയം നേടി എന്നത് കൊണ്ട് മാത്രം വിമര്‍ശനം നേരിടേണ്ടി വന്നില്ല.നല്ല ഒരു സ്ട്രൈക്കര്‍ ഇല്ല എന്നത് കൊണ്ട് മാത്രം പിഎസ്ജി ഗോള്‍ വലക്ക് നേരെ സിറ്റി തൊടുത്തു വിട്ട അനേകം ഷോട്ടുകള്‍ ലക്ഷ്യം കാണാതെ പോയതും പിഎസ്ജിയുടെ ഭാഗ്യമായി ഭവിച്ചു.






































