European Football Foot Ball Top News

ചെല്‍സിക്കെതിരെ ഡിബാല,മോറാട്ട എന്നിവര്‍ ഉണ്ടാകില്ല ; തലപുകഞ്ഞ് അലെഗ്രി

September 27, 2021

ചെല്‍സിക്കെതിരെ ഡിബാല,മോറാട്ട എന്നിവര്‍ ഉണ്ടാകില്ല ; തലപുകഞ്ഞ് അലെഗ്രി

ചെൽസിയുമായുള്ള യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പോരാട്ടം തുടയ്ക്ക് പരിക്കേറ്റ പൗലോ ഡിബാലയ്ക്ക് നഷ്ടമാകും.അദ്ദേഹം മാത്രമല്ല അൽവാരോ മൊറാറ്റയും ഒഴിവാക്കപ്പെട്ടുവെന്ന് മാസിമിലിയാനോ അല്ലെഗ്രി സ്ഥിരീകരിച്ചു.നിലവിലെ യുറോപ്പിയന്‍ ചാമ്പ്യന്‍മാരെ നേരിടുന്നത് ഇപ്പോഴത്തെ യുവന്ടസിനു വലിയ വെല്ലുവിളികള്‍ ആണ് സൃഷ്ട്ടിക്കുന്നത്,അത് കൂടാതെ ടീമിലെ മികച്ച രണ്ടു താരങ്ങളുടെ അഭാവം അലെഗ്രിയെ വെള്ളം കുടിപ്പിക്കും എന്നത് തീര്‍ച്ച.

ഞായറാഴ്ച സാംപ്‌ഡോറിയയ്‌ക്കെതിരായ മത്സരത്തിനിടെ ആണ് ഡിബാലക്ക് പരിക്കേറ്റത്.കളം വിട്ടെങ്കിലും ടീമിന് ലീഡ് നേടി കൊടുത്ത ശേഷം ആണ് അദ്ദേഹം പോയത്.ഇരു താരങ്ങളും ഇന്ന് പരിശോധനക്ക് വിധേയര്‍ ആകും.അതിനു ശേഷം മാത്രം ആയിരിക്കും പരിക്കിന്‍റെ തീവ്രത അറിയാന്‍ കഴിയുകയുള്ളൂ.ശനിയാഴ്ച അവരുടെ അടുത്ത സീരി എ മത്സരമായ  ടോറിനോയിലേക്ക് പോകുമ്പോഴും  ഡിബാലയും മൊറാട്ടയും ഉണ്ടാകാന്‍ ഇടയില്ല.  എന്നാൽ ഒക്ടോബർ 17 ലെ അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം റോമയിൽ പങ്കെടുക്കുമ്പോൾ രണ്ടുപേരും തിരിച്ചെത്തുമെന്ന് കോച്ച്  പ്രതീക്ഷിക്കുന്നു.

Leave a comment