തുടര്‍ച്ചയായ മൂന്നാം വിജയം നേടി ആഴ്സണല്‍
3-1ന് വടക്കൻ ലണ്ടൻ ഡെർബിയില്‍ ടോട്ടൻഹാം ഹോട്ട്‌സ്പറിനെ തോല്‍പ്പിച്ച് കൊണ്ട് ആഴ്സണല്‍. എമിൽ സ്മിത്ത് റോ, പിയറി-എമെറിക് ഔബമേയാങ്, ബുക്കായോ സാക എന്നിവര്‍ ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടി.2016 ന് ശേഷം പ്രീമിയര്‍ ലീഗിലെ ആദ്യ ആറ് ടീമുകൾക്കെതിരെ ആദ്യമായാണ് ആഴ്സണൽ ഇത്രക്ക് വലിയ ലീഡ് നേടിയത്.തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം വിജയം എല്ലാ രീതിയിലും വളരെ സ്റ്റൈല്‍ ആയി തന്നെ ആഴ്സണല്‍ നേടി.
സന്ദർശകർക്കായി രണ്ടാം പകുതിയിൽ സണ്‍ ഹ്യൂന്‍ഗ് മിന്‍ ഒരു ഗോൾ മടക്കി, പക്ഷേ ഫലം മാറ്റാൻ അത് കാര്യമായില്ല.വിജയത്തോടെ ആഴ്സണല്‍ ടോട്ടന്‍ഹാമിനെ മറികടന്ന് കൊണ്ട് ലീഗ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് കയറി എന്നതും കോച്ച് ആര്‍റെറ്റക്ക് സന്തോഷം പകരുന്നു.






































