European Football Foot Ball Top News

യുണൈറ്റഡിനെ തളച്ച് ആസ്റ്റൺ വില്ല

September 26, 2021

യുണൈറ്റഡിനെ തളച്ച് ആസ്റ്റൺ വില്ല

ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന്‍റെ  പ്രീമിയർ ലീഗ് പോരാട്ടത്തിൽ സ്റ്റോപ്പേജ് ടൈം പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തില്‍  ആസ്റ്റൺ വില്ല 1-0 ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി.കളി ഗോൾ രഹിത സമനിലയിലേക്ക് നീങ്ങിയപ്പോൾ, കോർട്ട്നി ഹൗസ് 88 -ാം മിനിറ്റിൽ ഗോള്‍ നേടി കൊണ്ട് ന്ദർശകരുടെ വിജയം ഉറപ്പിച്ചു.

ആദ്യ പകുതിയിൽ യുണൈറ്റഡിന് കൂടുതൽ പന്ത്  കൈവശമുണ്ടായിരുന്നു, എന്നാൽ ഒല്ലി വാട്കിൻസും എസ്രി കോൺസയും ചേർന്ന് മികച്ച അവസരങ്ങൾ സൃഷ്ടിച്ചപ്പോള്‍ യുണൈറ്റഡിന് തലവേദന സൃഷ്ട്ടിച്ചു.രണ്ടാം പകുതിയിൽ ആതിഥേയർക്ക് മെച്ചപ്പെടാനായില്ല, കൂടാതെ പ്രധാന പ്രതിരോധക്കാരായ ലൂക്ക് ഷാ, ഹാരി മഗ്വയർ എന്നിവർക്ക് പരിക്കേറ്റു.രണ്ടാം പകുതിയിൽ പോൾ പോഗ്‌ബയ്ക്ക് സ്കോട്ട് മക്‌ടോമിനേ നല്‍കിയ ഗോള്‍ അവസരം പാഴക്കിയപ്പോള്‍ യുണൈറ്റഡിന് വിലപ്പെട്ട മൂന്നു പോയിന്റ്‌ നഷ്ട്ടമായി.

Leave a comment