കൊല്‍ക്കത്തക്ക് ലക്ഷ്യം 156 റണസ്
ടോസ് നേടി ബാറ്റിങ്ങിന് മുംബൈയെ അയച്ച കെകെആര്‍ ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്റെ തീരുമാനം ഫലതായതാണ് കാണാന്‍ കഴിഞ്ഞത്.തുടക്കത്തില്‍ ശര്‍മ – ഡേ കോക്ക് ജോഡികള്‍ നേടിയ ആദ്യ വിക്കറ്റ് പാര്‍ട്ട്ണര്‍ മികച്ചതായിരുന്നു എങ്കിലും മുംബൈയുടെ മിഡില്‍ ഓര്‍ഡര്‍ അവസരതിനൊത്ത് ഉയരാത്തത് ആയിരുന്നു മുംബൈയുടെ സ്കോര്‍ 155 റണ്‍സില്‍ ഒതുങ്ങാന്‍ കാരണം.
വരുണ്‍ ചക്രവര്‍ത്തി,ലോക്കി ഫെര്‍ഗുസന്‍,സുനില്‍ നരേന്‍ എന്നിവര്‍ ആണ് മിഡില്‍ ഓവറുകളില്‍ റണസ് വഴങ്ങാതെ മുംബൈയെ പിടിച്ചു കെട്ടിയത്.നാലോവറില്‍ 27 റണസ് നല്‍കി രണ്ടു വിക്കറ്റ് വീഴ്ത്തി ലോക്കി ഫെര്‍ഗുസന്‍.42 പന്തില്‍ നിന്ന് 55 റണസ് നേടിയ ഡേ കോക്ക് ആണ് മുംബൈ നിരയിലെ ടോപ് സ്കോറര്‍.അവാസാന ഓവറുകളില്‍ തകര്‍ത്തടിക്കും എന്ന് കരുതിയ പൊള്ളര്‍ഡ് വെറും 21 റണസ് മാത്രമേ നേടിയുള്ളൂ.