ബാഴ്സയുടെ മുന്നില്‍ വാതില്‍ അടച്ച് സിറ്റി
ബാഴ്സലോണയുടെയും മാഞ്ചസ്റ്റർ സിറ്റിയുടെയും കൈമാറ്റങ്ങൾ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ ഏറെ ശ്രദ്ധേയം ആയിരുന്നു.എന്നാല്‍ സിറ്റിയിലെ ഒരു താരത്തിനെ വാങ്ങാന്‍ ഉള്ള ഡീല്‍ ബാഴ്സ നല്കി എന്നും സിറ്റി അത് കേട്ടപ്പാടെ നിരസിച്ചു എന്നും റിപ്പോര്‍ട്ട് ഉണ്ട്.
റിപ്പോർട്ടുകൾ അനുസരിച്ച്, മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും തിളക്കമുള്ള താരങ്ങളിലൊന്നായ ഫെറാൻ ടോറസിനെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നിന്ന് ആകർഷിക്കാൻ ബാഴ്സലോണ ശ്രമിച്ചു. സ്പാനിഷ് വമ്പന്മാർ പ്രധാന വ്യക്തിത്തങ്ങള്‍ ടീം വിടുകയും പരിക്ക് പറ്റി കിടപ്പില്‍ ആവുകയും ചെയ്തതോടെ അവരുടെ അറ്റാക്കിംഗ് ലൈനപ്പിന്റെ മൂര്‍ച്ച അപ്പാടെ കുറഞ്ഞു.പെപ് ഗാർഡിയോള കളിക്കാരന്റെ സാധ്യതകളെ വിലമതിക്കുന്നുവെന്നും ടോറസ് ക്ലബ്ബിലെ ലോകോത്തര സൂപ്പർസ്റ്റാറായി വളരുമെന്നും സിറ്റി കരുതുന്നു.സ്ട്രൈക്കര്‍ ഇല്ലാത്ത സിറ്റിയുടെ ഫ്രണ്ട് ലൈനില്‍ താരത്തിന്റെ അഭാവം പെപ്പിന്റെ തന്ത്രങ്ങളെ ബാധിക്കും.






































