European Football Foot Ball Top News

താരങ്ങളെ നിലനിര്‍ത്താന്‍ ചെല്‍സി

September 22, 2021

താരങ്ങളെ നിലനിര്‍ത്താന്‍ ചെല്‍സി

സ്റ്റാൻഡേർഡ് സ്‌പോർട്ടിന്റെ  അന്വേഷണത്തില്‍  ചെൽസി, മേസൺ മൗണ്ട്, എൻഗോളോ കാന്തെ, ജോർഗിൻഹോ എന്നിവർക്ക് കരാർ ഓഫറുകൾ നൽകാൻ തയ്യാറെടുക്കുന്നു.2021 ചാമ്പ്യൻസ് ലീഗ് വിജയികൾ ഒരു സൂപ്പര്‍ സ്റാര്‍ ടീമിനെ നിലനിര്‍ത്തണം എന്ന ആഗ്രഹത്തില്‍ ആണ്.ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഇവര്‍ മൂവരും ചെല്‍സിയില്‍ വഹിച്ച പങ്ക് ചെറുത്‌ അല്ല.

ഇത് മാത്രമല്ല യുറോപ്പിലെ  മറ്റ് പല യുവ താരങ്ങളുടെ ട്രാന്‍സഫര്‍ ലിസ്റ്റ് നോക്കിയാലും ചെല്‍സി അതിന്റെ മുന്‍പന്തിയില്‍ തന്നെ ഉണ്ടാകും.തങ്ങളുടെ മുന്‍ താരമായ ലുക്കാക്കുവിനെ തിരികെ കൊണ്ടുവന്ന ചെല്‍സിയുടെ നീക്കം ഫലവത്തായ ലക്ഷണങ്ങള്‍ ആണ് കാണുന്നത്.കൂടാതെ   ജര്‍മന്‍ താരമായ കൊമനെ പ്രീമിയര്‍ ലീഗിലേക്ക് കൊണ്ടുവരാന്‍ ചെല്‍സിയും യുണൈറ്റഡും തമ്മില്‍ പോരടിക്കുകയാണ്‌ എന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ ഇതിനകം തന്നെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

Leave a comment