European Football Foot Ball Top News

മാർക്വിൻഹോസിനെ ചെല്‍സിക്ക് വിട്ടുനല്‍കാന്‍ പിഎസ്ജി തയ്യാറായില്ല

September 22, 2021

മാർക്വിൻഹോസിനെ ചെല്‍സിക്ക് വിട്ടുനല്‍കാന്‍ പിഎസ്ജി തയ്യാറായില്ല

കഴിഞ്ഞ  വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ പാരീസ് സെന്റ് ജെർമെയ്ൻ താരം മാർക്വിൻഹോസിനായി 100 മില്യൺ പൗണ്ട്  വാഗ്ദാനം ചെയ്യാൻ ചെൽസി തയ്യാറായിരുന്നു എന്ന് ആർഎംസി സ്പോർട്ട്  റിപ്പോര്‍ട്ട്‌ ചെയ്തു.സ്റ്റാർഫോർഡ് ബ്രിഡ്ജിൽ നിലവില്‍ മികച്ച സൈനിംഗ് ആയി മാറി കഴിഞ്ഞിരിക്കുന്നു തിയഗോ സില്‍വ.മാർക്വിൻഹോസും തിയാഗോ സിൽവയും തമ്മിൽ ഒരു കൂടിച്ചേരൽ നടത്താൻ ബ്ലൂസ് ആഗ്രഹിച്ചിരുന്നുവത്രേ.

പാർക്ക് ഡെസ് പ്രിൻസസിൽ ഒരുമിച്ചുണ്ടായിരുന്ന ഈ ജോഡികൾ ശക്തമായ പങ്കാളിത്തം വഹിച്ചിരുന്നു.ചെൽസിക്ക് വേണ്ടി   പ്രീമിയർ ലീഗിലേക്ക് പോകുന്നതിനേക്കാൾ ഫ്രാന്‍സില്‍ തുടരുന്നതില്‍ ആണ് താരത്തിന് താല്‍പര്യം എന്ന് അറിയിച്ചു.അവരുടെ ക്യാപ്റ്റനെ വിട്ട് നല്‍കാന്‍ പിഎസ്ജിക്കും താല്‍പര്യം ഇല്ലായിരുന്നു.ചെല്‍സിയില്‍ പോയതിന് ശേഷം തിയഗോ സില്‍വ റൂഡിഗര്‍ ജോഡി ടൂഷലിന്റെ ഫുട്ബോളിംഗ് സിസ്റ്റത്തില്‍ മികച്ച പ്രകടനം ആണ് കാഴ്ച്ചവക്കുന്നത്.

Leave a comment