സമനില പൊരുതി വാങ്ങി ബാഴ്സ
റൊണാൾഡ് അറൂഹോയുടെ വൈകിപ്പോയ ഹെഡർ തിങ്കളാഴ്ച രാത്രി ക്യാമ്പ് നൗവിൽ ഗ്രാനഡയ്‌ക്കെതിരെ ബാഴ്‌സലോണയേ 1-1 ന് സമനില നേടാന്‍ സഹായിച്ചു.മത്സരത്തിനായി റൊണാൾഡ് കോമാൻ ഒരു യുവ ഇലവനെ തിരഞ്ഞെടുത്തു, 33 കാരനായ സെർജിയോ ബുസ്‌ക്വെറ്റ്സ് മാത്രം ആയിരുന്നു 30 വയസ്സിനു മുകളിലുള്ള ഒരേയൊരു കളിക്കാരൻ.
സെർജിയോ എസ്‌ക്യുഡെറോയുടെ തകർപ്പൻ ക്രോസില്‍ ഡൊമിംഗോസ് ഡ്യുവാർട്ടെ ഗോള്‍ നേടിയപ്പോള്‍ 88 സെക്കന്റ്റിനുള്ളില്‍ തന്നെ ലീഡ് നേടാന്‍ ഗ്രനാഡക്ക് കഴിഞ്ഞു.പല തരത്തിലും മാറി മാറി പരീക്ഷണം നടത്തി എങ്കിലും മറുപടി ഗോള്‍ നേടാന്‍ ബാഴ്സക്ക് കഴിഞ്ഞില്ല.പകരക്കാരന്‍ ആയി വന്ന ഗാവി നല്‍കിയ ക്രോസില്‍ തല വച്ച അറൂഹോയോട് കോമാനുള്ള കടപ്പാട് ചെറുതൊന്നും ആയിരിക്കില്ല.പരാജയപ്പെട്ടിലെങ്കിലും ഗ്രനാഡ പോലുള്ള ടീമിനോട് കഷ്ട്ടിച്ചു രക്ഷപ്പെട്ട ബാഴ്സയുടെ നിലവാരം ആരാധകര്‍,മാനെജ്മെന്റ് മാത്രമല്ല ലോക ഫുട്ബോള്‍ ആരാധകരെ മൊത്തം ആശങ്കയില്‍ ആഴ്ത്തുന്നു.