ടൂഷലിന്‍റെ കോപം ഫലം കണ്ടു – സീസർ ആസ്പിലിക്കുറ്റ
ലണ്ടൻ ഡെർബിയിലെ ഇടവേളയിൽ ബ്ലൂസ് സ്ക്വാഡ് അവരുടെ മാനേജരുടെ കോപം നേരിട്ടതായി സ്പാനിഷ് പ്രതിരോധ താരം സീസർ ആസ്പിലിക്കുറ്റ പറഞ്ഞു.തോമസ് ടൂഷലിന്റെ ഹാഫ് ടൈം ദേഷ്യം ചെൽസിയെ ടോട്ടൻഹാമിനെ തോൽപ്പിക്കാൻ പ്രേരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
തിയോഗോ സിൽവ, എൻഗോളോ കാന്റേ, അന്റോണിയോ റൂഡിഗർ എന്നിവരുടെ ഗോളുകളിലൂടെ ഞായറാഴ്ച ടോട്ടൻഹാം ഹോട്ട്സ്പർ സ്റ്റേഡിയത്തിൽ 3-0ന് വിജയിച്ച് ചെൽസി പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.അദ്ദേഹം ദേഷ്യപ്പെട്ടതില്‍ വലിയ അത്ഭുതം ഇല്ല എന്നും തങ്ങള്‍ മികച്ച ഫുട്ബോള്‍ കളിച്ചിട്ടും ലക്ഷ്യത്തില്‍ എത്താന്‍ കഴിയാത്തത് ഞങ്ങളുടെ കുറവ് ആയി തന്നെ കാണണം.”കളിക്ക് ശേഷം ചെൽസി ക്യാപ്റ്റൻ സ്കൈ സ്പോർട്സിനോട് പറഞ്ഞു.ഇത്തവണ ചെല്‍സി പ്രീമിയര്‍ ലീഗ് ലണ്ടനിലേക്ക് കൊണ്ടുവാരാനുള്ള എല്ലാ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.






































