European Football Foot Ball Top News

അവിശ്വസനീയം റയല്‍

September 20, 2021

അവിശ്വസനീയം റയല്‍

അവസാന മിനുട്ടുകളില്‍ ഇരട്ട ഗോള്‍ നേടി റയല്‍ വിജയം നേടി.വലന്‍സിയക്കെതിരേ അവസാന അഞ്ചു മിനുട്ടില്‍ രണ്ടു ഗോള്‍ നേടി കൊണ്ട് വിലപ്പെട്ട മൂന്നു പോയിന്റ്‌ റയല്‍ നേടി.66 -ാം മിനിറ്റിൽ മാഡ്രിഡിനൊപ്പം ലോണിൽ കഴിഞ്ഞ സീസണിൽ ചെലവഴിച്ച ഫോർവേഡ് ഹ്യൂഗോ ഡ്യൂറോയുടെ തകർപ്പൻ സ്‌ട്രൈക്കിലൂടെ ആതിഥേയർ മുന്നില്‍ എത്തി.

86 -ാം മിനിറ്റിൽ വിനിഷ്യസിൽ തൊടുത്തു വിട്ട ഡിഫ്ലക്ക്റ്റ് ഷോട്ട് വലയില്‍ എത്തി.88 ആം മിനുട്ടില്‍ അടുത്ത ഗോളിനുള്ള വഴിവച്ചതും വിനിഷ്യസ് ആയിരുന്നു.ബെന്‍സെമ ആണ് ഗോള്‍ നേടിയത്.ജയം നിലനിർത്തിയിരുന്നെങ്കിൽ വലൻസിയ ലാലിഗയിൽ ഒന്നാമതെത്തുമായിരുന്നു, പകരം ഇതുമൂലം  കാർലോ ആൻസലോട്ടിയുടെ റയൽ സൈഡ് അഞ്ച് കളികളിൽ നിന്ന് 13 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.

 

Leave a comment