European Football Foot Ball Top News

ടോട്ടന്‍ഹാമിനെ തറപറ്റിച്ച് ചെല്‍സി

September 20, 2021

ടോട്ടന്‍ഹാമിനെ തറപറ്റിച്ച് ചെല്‍സി

തിയാഗോ സിൽവ, എൻഗോളോ കാന്റേ, അന്റോണിയോ റൂഡിഗർ എന്നിവരുടെ രണ്ടാം പകുതിയിലെ ഗോളുകളുടെ പിന്‍ബലത്തില്‍  ചെൽസി ഞായറാഴ്ച ടോട്ടൻഹാമിൽ 3-0 വിജയം നേടി.ആദ്യ പകുതിയിലെ കടുത്ത മത്സരത്തെ തുടർന്ന്, ചെൽസി ബോസ് തോമസ്  ടൂഷൽ ഇടവേളയ്ക്ക് ശേഷം കാന്റെയെ കൊണ്ടുവന്നു.

അത് മികച്ച ഒരു തീരുമാനം ആയി ഭവിക്കുകയായിരുന്നു.രണ്ടാം പകുതിയില്‍ 4 മിനുറ്റ് തീരും മുന്നേ ആദ്യ ഗോള്‍ പിറന്നു.ഇതോടെ ചെൽസി പ്രീമിയർ ലീഗ് കാമ്പെയ്‌നിൽ തങ്ങളുടെ അപരാജിത തുടക്കം തുടരുന്നു.വിജയത്തോടെ  പട്ടികയിൽ ലിവർപൂളിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി.പുതിയ മാനേജർ നൂനോ എസ്പിരിറ്റോ സാന്റോയുടെ കീഴിൽ ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ച സ്പർസ് ഇപ്പോൾ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ തോറ്റു.

Leave a comment