ബ്രൂണോ യുണൈട്ടഡില് കരാര്‍ പുതുക്കും
ഓൾഡ് ട്രാഫോർഡിൽ പോർച്ചുഗീസ് താരം ആയ ബ്രൂണോ ഫെര്‍ണാണ്ടസ് കരാര്‍ പുതുക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.ദി സൺ ആണ് വാര്‍ത്ത പുറത്തുവിട്ടത്.റെഡ് ഡെവിൾസ് 27-കാരനായ താരത്തിന് ഒരു പുതിയ ദീർഘകാല കരാർ നല്കാന് ആഗ്രഹിക്കുന്നു.അത് അദ്ദേഹത്തിന്റെ വേതനം ആഴ്ചയിൽ 250,000 പൗണ്ടായി വർദ്ധിപ്പിക്കും.
2020 ജനുവരിയിൽ സ്പോർട്ടിംഗിൽ നിന്ന് ക്ലബ്ബിൽ ചേർന്ന ഫെർണാണ്ടസ് ഇതുവരെ യുണൈറ്റഡിനായി 86 മത്സരങ്ങളിൽ നിന്നും 44 ഗോളുകളും 26 അസിസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഇപ്പോള്‍ റൊണാള്‍ഡോയുടെ വരവും കൂടി ആയതോടെ ക്ലബിന്റെ പ്രിമിയര്‍ ലീഗ് മോടി തിരിച്ചു പിടിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ബ്രൂണോയും. പോഗ്ബ ഇതുവരെ കോണ്ട്രാക്റ്റ് നീട്ടിയിട്ടില്ല.ബ്രൂണോ തന്റെ കരാര്‍ പുതുക്കിയത് ഒരു പക്ഷെ പോഗ്ബയുടെ മനസ്സ് മാറ്റാന്‍ കാരണം ആകും.






































