European Football Foot Ball Top News

തുടക്കം മോശമാക്കി മെസ്സിയും കൂട്ടരും

September 16, 2021

തുടക്കം മോശമാക്കി മെസ്സിയും കൂട്ടരും

ഗ്രൂപ്പ് എയിൽ ബുധനാഴ്ച രാത്രി ക്ലബ് ബ്രൂജിനെതിരെ സമനിലയില്‍ പിരിഞ്ഞു കൊണ്ട് തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് യാത്ര തുടങ്ങി പിഎസ്ജി.ഇര ടീമുകളും ഓരോ ഗോള്‍ വീതം  നേടിയ മത്സരത്തില്‍ ആരാധകരുടെ വന്‍ പ്രതീക്ഷ ചുമലില്‍ ഏറ്റുന്ന പിഎസ്ജി പിച്ചില്‍ ബ്രൂജിനെതിരെ പലപ്പോഴും പതറുന്നത് ആണ് കണ്ടത്.

പാരീസില്‍ മികച്ച താരങ്ങളുടെ   ഒരു നീണ്ട പട്ടിക ഉണ്ടായിരുന്നിട്ടും, ആൻഡർ ഹെരേരയാണ് 15-ാം മിനിറ്റിൽ സന്ദർശക ടീമിന് വേണ്ടി ഗോൾ തുറന്നത്.എംബാപ്പെ ആണ് അദ്ദേഹത്തിന് അസിസ്റ് നല്‍കിയത്.അതിനു മറുപടി ഹാന്‍സ് വനക്കെന്‍ നല്‍കിയത് 27 ആം മിനുട്ടില്‍ ആയിരുന്നു.പിഎസ്ജി ജേഴ്സിയില്‍ മെസ്സി നെയ്മര്‍ എംബാപ്പെ ത്രയം ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരവും ഇതായിരുന്നു.

Leave a comment