European Football Foot Ball Top News

യുവന്‍റ്റസിനെ അട്ടിമറിച്ച് നാപോളി

September 13, 2021

യുവന്‍റ്റസിനെ അട്ടിമറിച്ച് നാപോളി

സീരി എ സീസണിൽ ആദ്യ വിജയം നേടാന്‍ ഇനിയും യുവന്ടസിനു കാത്തിരിക്കണം. നപോളിക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിന് ആണ് യുവന്ട്ടസ് പരാജയം അറിഞ്ഞത്.റോണോയുടെ അഭാവത്തെ അലെഗ്രി എങ്ങനെ മറികടക്കും എന്നതാണ് ഈ സീസണില്‍ യുവേ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.മാസിമിലിയാനോ അല്ലെഗ്രിയുടെ കീഴിൽ 2015-16 ൽ ഇത് പോലെ മോശം തുടക്കം കാഴ്ചവച്ചു എങ്കിലും കിരീടം നേടാന്‍ അന്ന് അവര്‍ക്ക് ആയി.

പത്താം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് മോറാട്ട ലീഡ് നേടി കൊടുത്തു എങ്കിലും രണ്ടാം പകുതിയില്‍ നാപോളി ആക്രമണത്തെ ചെറുത്തുനില്‍ക്കാന്‍ യുവന്ട്ടസ് ഡിഫന്‍സിന് ആയില്ല.പോളിട്ടാണോ,കൂലിബാലി എന്നിവര്‍ ആണ് നാപോളിക്ക് വേണ്ടി ഗോള്‍ നേടിയവര്‍.

 

 

Leave a comment