ബെര്‍ണാര്‍ഡോ ഗോളില്‍ സിറ്റി
ലെസ്റ്റര്‍ സിറ്റിക്കെതിരേ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി. ബെര്‍ണാര്‍ഡോ സില്‍വ 62 ആം മിനുട്ടില്‍ നേടിയ ഗോളാണ് മത്സരത്തിന്റെ വഴി തിരിവ് ആയത്.62 -ാ ം മിനിറ്റിൽ ജോവോ കാൻസെലോ ദൂരെ നിന്ന് ഭാഗ്യം പരീക്ഷിച്ചപ്പോൾ ഡിഫ്ലക്ക്റ്റ് ചെയ്ത പന്തിനെ വലയില്‍ ആക്കി കൊണ്ട് ആണ് സില്‍വ മത്സരത്തിലെ നായകന് ആയത്.
ഒരു ഗോളിന് മാത്രമേ വിജയം നേടി എങ്കിലും പല ക്വാളിറ്റി അവസരങ്ങളും ഉണ്ടാക്കാന്‍ സിറ്റി താരങ്ങള്‍ക്ക് കഴിഞ്ഞു.ആദ്യ പകുതിയിൽ ഫെറാൻ ടോറസിന് നിരവധി മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും കാസ്പർ ഷ്മിച്ചലിന്റെ മികച്ച പ്രകടനം ലെസ്റ്ററിന് മുതല്‍ക്കൂട്ടായി.പലപ്പോഴും മിന്നല്‍ കൌണ്ടര്‍ ഗെയിമുകളിലൂടെ ലെസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മുഖത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു.എന്നാല്‍ പലപ്പോഴും ഫോര്‍വേഡുകളുടെ മോശം ഫിനിഷിംഗ് അവര്‍ക്ക് വിനയായി.






































