വിജയവഴിയിലെക്ക് മടങ്ങാന്‍ ചെല്‍സി
ശനിയാഴ്ച ഉച്ചതിരിഞ്ഞ് സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് ആസ്റ്റൺ വില്ലയെ സ്വാഗതം ചെയ്യുമ്പോൾ ചെൽസി പ്രീമിയർ ലീഗിൽ വിജയവഴിയിലേക്ക് മടങ്ങാൻ ശ്രമിക്കും.2021-22 കാമ്പെയ്‌നിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്ലൂസ് ഏഴ് പോയിന്റുകൾ നേടി കൊണ്ട് പട്ടികയിൽ നാലാം സ്ഥാനത്തു തുടരുന്നു.അതേസമയം വില്ല നാല് പോയിന്റുമായി 11 ആം സ്ഥാനത്താണ്.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് മത്സരം.പുതിയ സീസണിലേക്കുള്ള ചെൽസിയുടെ തുടക്കം ഗംഭീരമായിരുന്നു.ക്രിസ്റ്റൽ പാലസിനും ആഴ്സണലിനുമെതിരായ വിജയങ്ങൾ റെക്കോർഡുചെയ്ത്, അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പ് ലിവർപൂളിനോട് 1-1 സമനിലയിൽ പിരിഞ്ഞ ബ്ലൂസിന്റെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുകയാണെങ്കില്‍ ടൂഷലിനും സംഘത്തിനും പ്രശംസ അര്‍ഹിക്കുന്നു.ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം നേടുക എന്ന ലക്ഷ്യം ടൂഷല്‍ നിറവേറ്റും എന്ന പ്രതീക്ഷയില്‍ ആണ് ചെല്‍സി ആരാധകര്‍.






































