European Football Foot Ball Top News

ബാഴ്‌സലോണ താരം ഡെസ്റ്റ് കാനഡയുമായുള്ള പോരാട്ടത്തില്‍ പരിക്കേറ്റ് പുറത്തായി

September 6, 2021

ബാഴ്‌സലോണ താരം ഡെസ്റ്റ് കാനഡയുമായുള്ള പോരാട്ടത്തില്‍ പരിക്കേറ്റ് പുറത്തായി

കണങ്കാലിന് പരിക്കേറ്റ ബാഴ്‌സലോണ ഡിഫൻഡർ സെർജിനോ ഡെസ്റ്റ് കാനഡയുമായുള്ള യുഎസ് പുരുഷ ദേശീയ ടീമിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പുറത്തായി.1-1 സമനിലയിൽ അവസാനിച്ച കളിയിൽ ഹാഫ്‌ടൈമിന് നിമിഷങ്ങൾക്ക് മുമ്പ് പരിക്കേറ്റ അദ്ദേഹം 44-ാം മിനിറ്റിൽ ആണ് കളത്തില്‍ നിന്ന് കേറിയത്.ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഡിഫൻഡറിന് പകരം ഡിഎൻഡ്രെ യെഡ്ലിൻ ടീമില്‍ ചേര്‍ന്നു.

വെസ്റ്റൺ മക്കെനി, ജിയോ റെയ്ന, സാക്ക് സ്റ്റെഫെൻ എന്നിവരെ കൂടാതെ ആണ് യുഎസ് കളി ആരംഭിച്ചത്.മത്സരത്തിന് ശേഷം, യു‌എസ്‌എം‌എൻ‌ടി ബോസ് ഗ്രെഗ് ബെർഹാൾട്ടർ ഹോണ്ടുറാസിൽ ബുധനാഴ്ച നടക്കുന്ന യോഗ്യതാ മത്സരത്തിൽ അദ്ദേഹത്തിന്റെ സേവനം ലഭ്യമാകാന്‍ ഇടയില്ല എന്ന്  പറഞ്ഞു.താരത്തിന് പരിക്ക് ഏറ്റത് ബാഴ്സക്ക് ഒരു ദുരന്ത വാര്‍ത്ത‍യാകാന്‍ ആണ് സാധ്യത.ഏമര്‍സനെ ടോട്ടന്‍ഹാമിലേക്ക് നല്‍കിയ തീരുമാനത്തെ അവര്‍ പഴിക്കാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്.

 

Leave a comment