രണ്ടാമത്തെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ നേപ്പാളിനെതിരെ ജയം നേടി ഇന്ത്യ
കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന രണ്ടാമത്തെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ നേപ്പാളിനെതിരെ 2-1ന് വിജയിച്ചു ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം.രണ്ടാം പകുതിയിൽ ഫറൂഖ് ചൗധരിയും സുനിൽ ഛേത്രിയും നേടിയ ഗോളുകളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.87 ആം മിനുട്ടില്‍ നേപാളിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് തേജ് തമാംഗ് ആയിരുന്നു.
ജയം നേടി എങ്കിലും ഒട്ടും ആശാവഹം ആയിരുന്നില്ല ഇന്ത്യയുടെ ആകെയുള്ള പ്രകടനം.ഇന്ത്യന്‍ പ്രതിരോധം പലപ്പോഴും നേപാള്‍ മുന്നേറ്റ നിരക്ക് മുന്നില്‍ പതറി പോകുന്നത് കണ്ടിരുന്നു.ആദ്യ മത്സരത്തിലെ പ്രകടനം നോക്കുകയാണെങ്കില്‍ ഇന്ത്യന്‍ നിര മെച്ചപ്പെട്ടെങ്കിലും ഇനിയും ഏറെ ദൂരം അവര്‍ക്ക് മുന്നോട്ട് പോകേണ്ടത് ഉണ്ട്.ഇരു ടീമുകളും ഓരോ ഗോള്‍ നേടിയ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.






































