വിജയകുതിപ്പ് തുടര്‍ന്ന് ബ്രസീല്‍
എവർട്ടൺ റിബീറോയുടെ ഗോളോടെ ചിലിക്കെതിരെ വിജയം നേടിയ ബ്രസീല്‍ 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 100% റെക്കോർഡ് നിലനിർത്തി.ഇതുവരെ ഏഴ് യോഗ്യത മത്സരങ്ങളിലും ബ്രസീൽ വിജയിച്ചു.ഒന്നാം സ്ഥാനത്ത് ആണ് അവര്‍ നില്‍ക്കുന്നത്. ക്വാറന്റൈനിൽ ആശങ്കയുണ്ടായതിനാൽ കളിക്കാരെ വിട്ടയയ്ക്കില്ലെന്ന ചില ക്ലബ്ബുകളുടെ തീരുമാനം ബ്രസീലിന്റെ മത്സരത്തിനായുള്ള തയ്യാറെടുപ്പുകളെ കുഴപ്പത്തിലാക്കിയിരുന്നു.
ഇംഗ്ലണ്ടിൽ നിന്നുള്ള ഒൻപത് കളിക്കാർ ടീമില്‍ ചേർന്നില്ല.നെയ്മർ, കാസെമിറോ, മാർക്വിൻഹോസ് എന്നിവരുടെ സേവനം ടീമിന് ലഭ്യം ആയി.ഏഴ് കളികളിൽ ഒന്നിൽ മാത്രം വിജയിച്ച ചിലി പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.ബ്രസീലിന്‍റെ അടുത്ത മത്സരം സെപ്റ്റമ്പര്‍ ആറിന് ബ്രസീലിന്‍റെ ഹോം ഗ്രൗണ്ട് ആയ കോറീന്തയന്‍സ് അരീനയില്‍ വച്ച് ബധവൈരികള്‍ ആയ അര്‍ജന്‍ട്ടീനയെ നേരിടും.കോപ ഫൈനലിന് ശേഷം വീണ്ടും കണ്ടുമുട്ടുന്ന ഇവരുടെ പോരാട്ടം വലിയ ആവേശത്തോടെ ആണ് ഫുട്ബോള്‍ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.






































