European Football Foot Ball Top News

ലക്ഷ്യം നിറവേറ്റിയാല്‍ കോമാന് ബാഴ്സയില്‍ തുടരാം

September 3, 2021

ലക്ഷ്യം നിറവേറ്റിയാല്‍ കോമാന് ബാഴ്സയില്‍ തുടരാം

ഈ സീസണില്‍ തനിക്ക് ലഭിച്ച എല്ലാ ലക്ഷ്യങ്ങള്‍ എല്ലാം നിറവേറ്റാന്‍ കഴിഞ്ഞാല്‍ കോമാന് ഈ സമ്മറോടെ പുതിയ കോണ്ട്രാക്റ്റ് നല്‍കാന്‍ കാറ്റലൂനിയന്‍  ക്ലബ് തയ്യാറാണ് എന്ന് റിപ്പോര്‍ട്ട്‌. അങ്ങനെ  ആണെങ്കില്‍ 2019-20 ലെ ബാർസയുടെ മോശം പ്രകടനം  മറക്കാന്‍ ലപ്പോര്‍ട്ടക്ക് കഴിയും എന്നാണ് കരുതുന്നത്.കഴിഞ്ഞ സീസണിൽ ബ്ലൂഗ്രാനയെ അവരുടെ 31-ാമത് കോപ്പ ഡെൽ റേ വിജയിപ്പിച്ചു എന്നത് മാത്രമാണ് കോമാനറെ കീഴില്‍ അവര്‍ കൈവരിച്ച നേട്ടം.

നിലവില്‍ മെസ്സിയും ഗ്രീസ്മാനും ഇല്ലാതെ അദ്ദേഹത്തിന്‍റെ പുറത്ത് വലിയ സമ്മര്‍ദം ആണ് ഉള്ളത്.ഇത് സംബന്ധിച്ചുള്ള എല്ലാ പ്രശ്നങ്ങളും കോമാനേ മുന്‍നിര്‍ത്തി നേരിടാന്‍ ആണ് ലപ്പോര്‍ട്ട തീരുമാനിച്ചിരിക്കുന്നത്.ഇതുവരെ നടന്ന മൂന്നു മത്സരങ്ങളില്‍ ഒരു സമനിലയും രണ്ടു ജയവും ആയി നാലാം സ്ഥാനത്താണ് ബാഴ്സ നിലവില്‍.

Leave a comment