ബ്ലോക്ക്ബസ്റ്റർ പോരാട്ടം
ലിവർപൂളും ചെൽസിയും ആൻഫീൽഡിൽ ഒരു ബ്ലോക്ക്ബസ്റ്റർ പ്രീമിയർ ലീഗ് പോരാട്ടത്തിന് തയ്യാറെടുക്കുന്നു.ലിവര്‍പൂള്‍ ബെന്‍ളിയെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്തിയപ്പോള്‍ ചെൽസി ആഴ്‌സണലിൽ വിജയം നേടി.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
ഇത്തവണ സിറ്റിയുടെ പ്രിമിയര്‍ ലീഗ് ആധിപത്യത്തിന് ഒരു അറുതി വരുത്താന്‍ ഉള്ള ഉറച്ച നിശ്ചയത്തില്‍ ആണ് ഈ ഇരു ടീമുകളും.ഇരു ടീമുകളും രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു.പുതിയ സൈനിംഗുകള്‍ ഒന്നും ഇല്ലെങ്കിലും ലിവര്‍പ്പൂള്‍ കൂടുതല്‍ ശക്തര്‍ ആയ മട്ടാണ്.ചെല്‍സിയുടെ റെക്കോര്‍ഡ് സൈനിംഗ് ആയ ലുക്കാക്കു ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടി കൊണ്ട് മികച്ച ഒരു തിരിച്ചുവരവ് സീസന്‍ ആസ്വദിക്കാനുള്ള സാധ്യതയും കൂടുതല്‍ ആണ്.






































