റൊണാള്‍ഡോ സിറ്റിയോട് അടുക്കുന്നു
ടോട്ടൻഹാം താരം ഈ വേനൽക്കാലത്ത് ടീമില്‍ തുടരും എന്ന് പ്രഖ്യാപിച്ചത് സിറ്റിക്ക് ലഭിച്ച ഇരുട്ടടി ആണ്.അവര്‍ വേറെ സ്ട്രൈക്കറേ തിരയുകയാണ്.നടക്കാന്‍ ബുദ്ധിമുട്ട് എന്ന് കരുതുന്നുണ്ടെങ്കിലും യുവന്റസ് സൂപ്പര്‍സ്റ്റാര്‍ റൊണാള്‍ഡോയെ ടീമില്‍ എടുക്കുന്നഹ്ടിനെ കുറിച്ചു അവര്‍ കാര്യമായി ആലോചിക്കുന്നുണ്ട്.
ഹാരി കെയ്ൻ ടോട്ടൻഹാമിൽ തുടരാനുള്ള തീരുമാനത്തെത്തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുള്ള നീക്കം മാഞ്ചസ്റ്റർ സിറ്റി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തത് ഇഎസ്പിഎൻ ആണ്.യുവന്ടസില്‍ റൊണാള്‍ഡോ ഉള്ളത് അവിടുത്തെ യുവ താരങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നു എന്ന് മുന്‍പേ വെളിപ്പെടുത്തിയിരുന്നു കോച്ച് അലെഗ്രി.ആദ്യ മത്സരത്തില്‍ തന്നെ ടീമില്‍ ഇടം റൊണാള്‍ഡോ നേടിയിരുന്നില്ല.അദ്ദേഹം വേറെ ടീമിനെ തിരയുന്നത് മൂലം ആണ് ടീമില്‍ എടുക്കാത്തത് എന്ന് യുവനടസ് പിന്നീടു അറിയിച്ചിരുന്നു.