റൊണാൾഡോ എത്രയും വേഗം പുറത്തുപോകുന്നുവോ അത്രയും നല്ലത്
സീരി എ കിരീടം തിരിച്ചുപിടിക്കാനുള്ള ക്ലബിന്റെ ശ്രമങ്ങളെ ക്രിസ്റ്റ്യാനോ റൊണാൾഡോ തടസ്സപ്പെടുത്തുന്നുവെന്നും ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് അദ്ദേഹത്തിനെ വിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും മുൻ യുവന്റസ് പ്രസിഡന്റ് ജിയോവന്നി കോബോളി ജിഗ്ലി പറഞ്ഞു.റൊണാൾഡോ 2018-19 കാമ്പെയ്‌നിന് മുന്നോടിയായി 100 മില്യൺ യൂറോ ട്രാൻസ്ഫറിൽ റയലിൽ നിന്ന് നാല് വര്‍ഷ കരാറില്‍ യുവന്ട്ടസില്‍ ചേര്‍ന്നു.
താരം സീരി എ ഉഡിനീസുമായി നടന്ന മത്സരത്തില്‍ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു.അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് നീങ്ങാൻ ഉള്ള സാദ്ധ്യതകള്‍ വളരെ വലുത് ആണ്.”അവൻ ഒരു മികച്ച കളിക്കാരനാണ്, പക്ഷേ ഞാൻ സത്യം പറയുകയാണെങ്കില്‍ എത്ര പെട്ടന്ന് അദ്ദേഹം പോകുന്നോ അത്രയും നല്ലതാണ് ക്ലബിന് അത്.റൊണാൾഡോ യുവന്റസിന്റെ ആക്രമണത്തെ തടസ്സപ്പെടുത്തുന്നു. അവനില്ലാതെ അവർക്ക് കൂട്ടായ രീതിയിൽ മികച്ച കാര്യങ്ങൾ ചെയ്യാൻ കഴിയും.”2006 നും 2009 നും ഇടയിൽ യുവേ പ്രസിഡന്റായിരുന്ന ഗിഗ്ലി സീരീ ന്യൂസിനോട് പറഞ്ഞു.