യൽ മാഡ്രിഡ് എംബാപ്പെയ്‌ക്കായി ഓപ്പൺ ബിഡ് ചെയ്യാന്‍ ഒരുങ്ങുന്നു
പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് കൈലിയൻ എംബാപ്പെയെ സൈന്‍ ചെയ്യാന്‍ റയൽ മാഡ്രിഡ് അവരുടെ ഉദ്ഘാടന ഓഫർ സമർപ്പിച്ചു എന്ന് ഗോള്‍.അടുത്ത ആഴ്ച ട്രാൻസ്ഫർ വിൻഡോ അടയ്‌ക്കുന്നതിന് മുമ്പ് ഒരു കരാർ പൂർത്തിയാക്കാന്‍ കഴിയും എന്ന ഉറച്ച വിശ്വാസത്തില്‍ ആണ് റയല്‍.കൊറോണ വൈറസ് പാൻഡെമിക് മൂലം മാഡ്രിഡ് സാമ്പത്തികമായി ബുദ്ധിമുട്ടിലാണെങ്കിലും താരത്തിനെ താങ്ങാന്‍ ഉള്ള ശേഷി ഇപ്പോള്‍ അവര്‍ക്കുണ്ട് എന്നാണ് കരുതപ്പെടുന്നത്.
മാഡ്രിഡിനായി കളിക്കാൻ അതിയായ ആഗ്രഹമുള്ള എംബാപ്പെയുടെ കൈമാറ്റം റയല്‍ വളരെ ഗൗരവത്തോടെ ആണ് കാണുന്നത്.പിഎസ്ജിക്ക് ആണെങ്കില്‍ മെസ്സി നെയ്മര്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍ ടീമില്‍ എംബാപ്പെയേയും കൂട്ടി ഒരു വട്ടം കൂടി ചാമ്പ്യന്‍സ് ലീഗില്‍ അവരുടെ ഭാഗ്യം പയറ്റിനോക്കാനുള്ള തീരുമാനത്തില്‍ ആണ്.






































