European Football Foot Ball Top News

ആര്‍ട്ടെറ്റക്ക് സമയം ഒക്ടോബർ വരെ

August 24, 2021

ആര്‍ട്ടെറ്റക്ക് സമയം ഒക്ടോബർ വരെ

ഗണ്ണേഴ്സ് ബോസിന് ഒക്ടോബർ വരെ സമയമുണ്ട്.മൈക്കൽ ആർട്ടെറ്റ ആഴ്‌സണലിലെ തന്റെ ജോലി സംരക്ഷിക്കാനുള്ള പോരാട്ടത്തെ അഭിമുഖീകരിക്കുന്നു, സ്പെയിൻകാരന്  ഒക്‌ടോബർ ഇന്റർനാഷണൽ ബ്രേക്ക് വരെ നിലവിലെ സാഹചര്യം മട്ടിമറക്കാന്‍ ഉള്ള സ്വാന്തന്ത്ര്യം ലഭിച്ചിട്ടുണ്ട്.മുൻ ഗണ്ണേഴ്സ് കളിക്കാരൻ FA കപ്പും കമ്മ്യൂണിറ്റി ഷീൽഡും വിജയിച്ചിരുന്നു.

എന്നാല്‍ പുതിയ സീസണ്‍ ആരംഭിച്ചതിന് ശേഷം രണ്ടു മത്സരങ്ങളില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയ ആര്‍ട്ടെട്ടയെ പുറത്താക്കാന്‍ ആരാധകര്‍ മുറവിളി കൂട്ടുന്നുണ്ട്.നിലവില്‍ അദ്ദേഹം വലിയ സമ്മര്‍ദം നേരിടുന്നുണ്ട്.ഇതിനിടക്ക് അവരുടെ സ്ട്രൈക്കര്‍ ഒബമയെങ്ങിനെ വില്‍ക്കാന്‍ ക്ലബ് തീരുമാനിച്ചു എന്നും അറിയാന്‍ കഴിഞ്ഞിരുന്നു.ബാഴ്സ താരം കുട്ടീഞ്ഞോയേ ടീമില്‍ എത്തിക്കാന്‍ ഗണേര്‍സ് ശ്രമം നടത്തിയിരുന്നു,എന്നാല്‍ താരത്തിന് ഒരു അവസരം കൂടി നല്‍കാന്‍ കോമാന്‍ തയ്യാറായിരിക്കുന്നു.

Leave a comment