ബയേൺ മ്യൂണിക്ക് താരം കിമ്മിച്ച് അലയൻസ് അരീനയിൽ നാല് വർഷത്തെ കരാർ ഒപ്പിട്ടു
ബയേൺ മ്യൂണിക്ക് താരം ജോഷ്വാ കിമ്മിച്ച് അലയൻസ് അരീനയിൽ പുതിയ നാല് വർഷത്തെ കരാർ ഒപ്പിട്ടു.2015 ൽ കൗമാരപ്രായത്തിൽ ആർബി ലീപ്‌സിഗിൽ നിന്ന് ബയേണിൽ ചേർന്ന താരം ജർമ്മനിയിലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി പേരെടുക്കുകയും ചെയ്തു.26-കാരൻ തന്റെ കോണ്ട്രാക്റ്റിലെ അവസാന രണ്ട് വർഷങ്ങളിൽ പ്രവേശിച്ചു, പക്ഷേ ബുണ്ടസ്ലീഗ ചാമ്പ്യന്മാർ അദ്ധേഹത്തെ വിടാന്‍ തയ്യാര്‍ അല്ല.
“എന്റെ കരാർ വിപുലീകരണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ഇവിടെ എഫ്‌സി ബയേണിൽ എനിക്ക് എല്ലാ ദിവസവും ആവേശത്തോടെ കളിക്കാന്‍ കഴിഞ്ഞതോണ്ട് ആണ്. എന്തും നേടാൻ കഴിയുന്ന ഒരു ടീമുണ്ട്, എന്റെ ടീമംഗങ്ങളിൽ പലരും എന്‍റെ ഉറ്റ മിത്രങ്ങള്‍ ആണ്.ഈ ടീമില്‍ ഇനിയും ഏറെ നേടാന്‍ കഴിയും എന്ന് നുജന്‍ വിശ്വസിക്കുന്നു.”താരം ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനോട് പറഞ്ഞു.