വിജയക്കുതിപ്പ് തുടരാന്‍ ലിവര്‍പൂള്‍
കഴിഞ്ഞ വാരാന്ത്യത്തിൽ നോർവിച്ച് സിറ്റിയോട് എതിരില്ലാത്ത മൂന്നു ഗോളിന് വിജയം നേടിയ ലിവര്‍പൂള്‍ ബ്രൈട്ടനെതിരെ തുടക്ക മത്സരത്തില്‍ തന്നെ തോല്‍വി നേരിട്ട ബെന്ളിയെ നേരിടും.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് അന്ഫീല്‍ഡില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.
നോർവിച്ചിനെതിരായ ലിവർപൂളിന്റെ ഉജ്ജ്വല വിജയം മൂലം 11 ഗെയിമുകളിലേക്ക് അവരുടെ അപരാജിത മുന്നേറ്റം വർദ്ധിപ്പിക്കുകയും അവരുടെ വിജയ റൺ ആറ് ഗെയിമുകളിലേക്ക് നീട്ടുകയും ചെയ്തു.കഴിഞ്ഞ സീസണിലെ പോലെ ആവാതെ ഇത്തവണ പ്രിമിയര്‍ ലീഗ് സിറ്റിയില്‍ നിന്നും ലിവര്‍പൂളിലെക്ക് എത്തിക്കാനുള്ള തീവ്ര ശ്രമം ആണ് ക്ലോപ്പിന് കീഴില്‍ അവര്‍ ലക്ഷ്യം ഇടുന്നത്.പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് ഫാബിനോയുടെ സേവനം ഇന്നത്തെ മത്സരത്തില്‍ ലിവര്‍പൂളിനു ലഭിക്കുകയില്ല.