കുട്ടീഞ്ഞോ – ഒബ്മയാങ്ങ് സ്വാപ് ഡീലിന് ഒരുങ്ങി ബാഴ്സലോണ
കറ്റാലൻ ക്ലബ് അവരുടെ സാമ്പത്തിക പ്രശ്നങ്ങളുടെ പൂർണ്ണ യാഥാർത്ഥ്യം അംഗീകരിച്ചെങ്കിലും ഈ വരുന്ന സമ്മറില്‍ ഇനിയും താരങ്ങളെ ടീമില്‍ എത്തിക്കാന്‍ ബാഴ്സ നീക്കം.സ്കൈ സ്പോർട്സിന്റെ അഭിപ്രായത്തിൽ, പിയറി-എമെറിക് ഔബമേയാങ്ങിനെ ക്യാമ്പ് നൗവിലേക്കും ഫിലിപ്പെ കുടീഞ്ഞോയെ ആഴ്സണലിലേക്കും അയയ്ക്കുന്ന ഒരു സ്വാപ്പ് ഡീൽ പ്രതീക്ഷയിലാണ് ബാഴ്സലോണ.
ബ്ലൂഗ്രാനയ്ക്ക് 1.35 ബില്യൺ പൗണ്ട് കടമുണ്ടെങ്കിലും, കുട്ടീഞ്ഞോക്ക് പകരം ഔബമേയാങ് ബാഴ്സയോട് കൂട്ടിച്ചേർക്കുന്നത്തോടെ ചിലവ് കുറയുകയേ ഉള്ളൂ.ഔബമേയാങ്ങിന്റെ ഇപ്പോഴത്തെ കരാർ 2024 വരെ നീണ്ടുനിൽക്കും, പക്ഷേ, നിരാശാജനകമായ 2020-21 കാമ്പെയ്‌നിലെ ടീമിനെറെ പ്രകടനം താരത്തിനെ മറ്റ് വഴികള്‍ തേടാന്‍ നിര്‍ബന്ധിക്കുന്നു. ബ്രെന്‍റ്ഫോര്‍ഡുമായുള്ള ആദ്യ മത്സരത്തില്‍ തന്നെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍വി നേരിട്ടാണ് ആഴ്സണല്‍ കാമ്പെയിന്‍ തുടങ്ങിയത്.അഗ്യൂറോയുടെ പരിക്ക് മൂലം ഒരു നല്ല ഫോര്‍വേഡിനെ ടീമിന് വേണം എന്ന് ഈ അടുത്ത് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.






































