വരുത്തിവച്ച കടത്തിന്റെ പേരിൽ ബാർട്ടോമ്യൂവിനെ ലപോർട്ട വിമർശിച്ചു
ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപൊർട്ട തന്റെ മുൻഗാമിയായ ജോസെപ് മരിയ ബാർട്ടോമ്യുവിനെ ക്ലബിന്റെ മോശം നടത്തിപ്പിനെ തുടര്‍ന്ന് ആക്ഷേപിച്ചു.ബാര്‍തോമ്യൂ 2019-20 സീസണിന്റെ അവസാനത്തിൽ രാജിവച്ചതിനെ തുടർന്ന് മാർച്ചിൽ രണ്ടാം തവണ ക്യാമ്പ് നൗവിൽ ലപോർട്ട പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
വർഷത്തിന്റെ തുടക്കത്തിൽ വന്ന റിപ്പോര്‍ട്ട് അനുസരിച്ചു $ 1.18 ബില്യണ്‍ ആയിരുന്നു ബാഴ്സയുടെ കടം.ലപ്പോര്‍ട്ട വന്നതിനു ശേഷം ക്ലബിന്റെ എല്ലാ പ്രശ്നങ്ങളും മാറ്റുമെന്നും സാമ്പത്തിക ഞെരുക്കങ്ങള്‍ വല്ലാതെ ഉള്ള ക്ലാബിനെ കെണിയില്‍ നിന്നും രക്ഷിക്കും എന്നും പറഞ്ഞിരുന്നു.”ബാർട്ടോമെയുവിന്റെ കത്ത് നുണകൾ നിറഞ്ഞതാണ്.പല കോണ്ട്രാക്റ്റ് രേഖകളും ഒരു തരത്തില്‍ ഉള്ള അര്‍ത്ഥവും ഇല്ലാത്തത് ആണ്.ലപ്പോര്‍ട്ട പത്രസമ്മേള്ളനത്തില് പറഞ്ഞത് ഇങ്ങനെ ആയിരുന്നു.”ക്ലബിന്റെ മൊത്തം വരുമാനത്തിന്റെ 103% പ്രതിനിധീകരിക്കുന്ന ശമ്പള ബിൽ ഞങ്ങളുടെ പക്കലുണ്ട്. ഇത് ഞങ്ങളുടെ എതിരാളികളേക്കാൾ 20-25% കൂടുതലാണ്.ആ ഉത്തരവാദിത്തങ്ങളിൽ നിന്ന് ആരും രക്ഷപ്പെടാൻ പോകുന്നില്ല. സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണ്.”1.35 ബില്യൺ പൗണ്ട് കടമുള്ള ബാഴ്സലോണയുടെ ആസ്തി ഇപ്പോള്‍ 531 മില്യൺ ഡോളര്‍ ആണ്.






































