അരഞ്ഞേറ്റ മത്സരത്തിനു ഒരുങ്ങി ബാഴ്സലോണ
ബാഴ്‌സലോണ അവരുടെ 2021-22 ലാലിഗ കാമ്പെയ്‌നിന് മികച്ച തുടക്കം കുറിക്കാൻ നോക്കുന്നു, ഞായറാഴ്ച രാത്രി ക്യാമ്പ് നൂയിലേക്ക് റിയൽ സോസിഡാഡിനെ സ്വാഗതം ചെയ്യുമ്പോൾ എന്താണ് ഭാവിയില്‍ നേരിടാന്‍ പോകുന്നത് എന്ന സൂചന പോലും ഇല്ലാതെ ആണ് ബാഴ്സ താരങ്ങളും ആരാധകരും നില്‍ക്കുന്നത്.മെസ്സി ഇല്ലാതെ എങ്ങനെ ബാഴ്സ മുന്നോട്ട് പോകും എന്നത് അവരുടെ ആരാധകര്‍ മാത്രം അല്ല ലോക ഫുട്ബോള്‍ പ്രേമികള്‍ മൊത്തം അറിയാന്‍ കാത്തിരിക്കുകയാണ്.
കഴിഞ്ഞ സീസണില്‍ മെസ്സി ഉണ്ടായിട്ട് പോലും ലീഗില്‍ വളരെ മോശം പ്രകടനം ആണ് ബാഴ്സ കാഴ്ച്ചവച്ചത്.ഇന്നത്തെ മത്സരത്തില്‍ ബഴ്സയിലെ എല്ലാ താരങ്ങള്‍ക്കും സാഹചര്യത്തിനോത് ഉയരാതെ വേറെ മാര്‍ഗം ഇല്ല.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്തിനോന്നരക്കാണ് മത്സരം നടക്കാന്‍ പോകുന്നത്.