ലീഡ്സിന് വയര്‍ നിറച്ചു കൊടുത്തു യുണൈറ്റഡ്
ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക്ക് നേടി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ എതിരാളികളായ ലീഡ്സ് യുണൈറ്റഡിനെ 5-1 ന് ശനിയാഴ്ച ഓൾഡ് ട്രാഫോർഡിൽ തോൽപ്പിച്ചു.ആരാധകര്‍ ഉറ്റുനോക്കിയ മത്സരത്തില്‍ മികച്ച പ്രകടനത്തോടെ തുടങ്ങാന്‍ യുണൈറ്റഡിന് കഴിഞ്ഞു.മുപ്പതാം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ബ്രൂണോ ചെകുതാന്മാരെ ലീഡിലേക്ക് നയിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ മറുപടി ഗോളോടെ ലീഡ്സ് തിരിച്ചുവന്നു എങ്കിലും തൊട്ടടുത്ത മിനുട്ടുകളില്‍ മൂന്നു ഗോളുകള്‍ തുടരെ തുടരെ നേടാന്‍ അവര്‍ക്ക് കഴിഞ്ഞു.മേസന്‍ ഗ്രീന്വുഡ്, ഫ്രെഡ് എന്നിവര്‍ യുണൈറ്റഡിന് വേണ്ടി ഗോള്പ്പട്ടികയില്‍ ഇടം പിടിച്ചു.ലീഡ്സിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് ലൂക്ക് അയ്ലിംഗ് ആണ്.ണൈറ്റഡ് പുതിയ സൈനിംഗ് റാഫേൽ വരാനെയേ ആരാധകര്‍ക്ക് മുന്നേ അവതരിപ്പിച്ചു എങ്കിലും സ്ക്വാഡിനൊപ്പം ഇതുവരെ പരിശീലനം ലഭിക്കാത്തതിനാൽ ഡിഫൻഡർ സ്ക്വാഡിന്റെ ഭാഗമായിരുന്നില്ല.






































