പിഎസ്ജിയിലെ സ്വപ്നസംഗമത്തിന് കണില്‍ എണയൊഴിച്ചു ആരാധകര്‍
ലയണൽ മെസ്സിയെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ച പിഎസ്ജി തനഗ്ലുടെ രണ്ടാം ലീഗ് മത്സരത്തിനു വേണ്ടി തയ്യാര്‍ എടുക്കുന്നു.പാർക്ക് ഡെസ് പ്രിൻസസിൽ സ്ട്രാസ്ബർഗിനെ നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് പിഎസ്ജി നേരിടാന്‍ പോകുന്നത്.ആദ്യ മത്സരത്തില്‍ ജയം നേടിയ പിഎസ്ജിയില്‍ ഇന്ന് മെസ്സി കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ല.
താൻ ഇപ്പോൾ ആരംഭിക്കാൻ തയ്യാറാണെന്ന് മെസ്സി തന്റെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.എന്നാല്‍ കോപ്പക്ക് ശേഷം വന്ന താരം ആദ്യ ഇലവനില്‍ ഇടം നേടില്ല എങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താന്‍ സബ് ആക്കി ഇറക്കാനുള്ള സാധ്യത ഉണ്ട്.ആദ്യ മത്സരത്തില്‍ നെയ്മര്‍ കളിച്ചിരുന്നില്ല.ഇന്ന് അദ്ദേഹം അരഞ്ഞേറ്റം കുറിക്കാനും സാധ്യതയുണ്ട്.മറ്റ് പുതിയ റിക്രൂട്ട്മെന്റുകളായ സെർജിയോ റാമോസ്, ജിയാൻലൂജി ഡൊന്നാറുമ്മ എന്നിവർക്ക് പരിക്ക് മൂലം അടുത്തൊന്നും കളിക്കാനുള്ള സാധ്യത കാണുന്നില്ല.