പുതുയുഗത്തിന് ഒരുങ്ങി ലിവര്‍പ്പൂള്‍
പ്രീമിയർ ലീഗ് സീസണിന്റെ ഉദ്ഘാടന ദിവസം ലിവർപൂൾ ചാമ്പ്യൻഷിപ്പ് കാമ്പെയ്‌നിലെ വിജയികള്‍ ആയ നോർവിച്ച് സിറ്റിയേ നേരിടും.കഴിഞ്ഞ സീസണില്‍ ലിവർപൂളിന് മൂന്നാം സ്ഥാനത്ത് പ്രീമിയർ ലീഗ് പ്രചാരണം അവസാനിപ്പിക്കാൻ കഴിഞ്ഞു.ഇന്ന് ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് മത്സരം.മത്സരം നോര്‍വിച്ച് ഹോം ആയ കാരോ റോഡിലാണ്.
വിർജിൽ വാൻ ഡിക്ക്, ജോ ഗോമസ്, ജോയൽ മാട്ടിപ്പ് എന്നിവരുടെ ദീർഘകാല പരിക്കുകൾ ലിവർപൂളിന്റെ കിരീട നിലനിര്‍ത്തുക എന്ന സ്വപ്നം അവതാളത്തില്‍ ആയി.എന്നാല്‍ ഒരു തിരിച്ചു വരവിനുള്ള സാധ്യത തള്ളികളയാന്‍ കഴിയില്ല.വാന്‍ ഡൈക്ക് ആദ്യ ടീമില്‍ ഇടം നേടും എന്നാണ് അറിയാന്‍ കഴിഞ്ഞത്.മറ്റ് പ്രിമിയര്‍ ലീഗ് ടീമുകളെ പോലെ വലിയ ട്രാന്‍സഫര്‍ ഒന്നും ലിവര്‍പ്പൂല്‍ നടത്തിയിട്ടില്ല.