മ്യൂണിക്കിന്റെ തുടക്കം സമനിലയോടെ
കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഗോളില്‍ സമനില നേടി കൊണ്ട് അത്ര നല്ലതല്ലാത്ത ഒരു തുടക്കം മ്യൂണിക്ക് കാഴ്ച്ചവച്ചു.ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിനെതിരെ ഒരു ഗോള്‍ സമനിലയില്‍ ആണ് മ്യൂണിക്ക് പിരിഞ്ഞത്.60,000 കപ്പാസിറ്റിയിൽ 23,000 ആരാധകരെ അനുവദിച്ഛതിനാല് ഇത് ഹോം ടീമിന് വളരെ ഏറെ ആവേശം നല്‍കുകയും ചെയ്തു.
അലസാനേ പ്ലിയ നേടിയ ഗോളില്‍ ലീഡ് നേടി മോന്‍ഷന്‍ഗ്ലാഡ്ബാഷ് പത്താം മിനുട്ടില്‍ തന്നെ മ്യൂണിക്കിനെ ഞെട്ടിച്ചു.കഴിഞ്ഞ സീസണിൽ എക്കാലത്തെയും ലീഗ് റെക്കോർഡ് 41 ഗോളുകൾ നേടിയ ബയേൺ ഫോർവേഡ്, 42-ാം മിനിറ്റിൽ മറുപടി ഗോള്‍ നേടുകയും ചെയ്തു.സീനിയര്‍ ടീമിനെ മുഴുവനും അണിനിരത്തിയ മ്യൂണിക്കിനു ജയം നേടാന്‍ ആകാത്തത് വലിയ സമ്മര്‍ദം ആയിരിക്കും കോച്ച് നാഗലസ്മാന് നല്‍കുക.