അടി തെറ്റി ആഴ്സണല്‍
വെസ്റ്റ് ലണ്ടനിലെ കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി 2021-22 പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ബ്രെന്റ്ഫോർഡിന് മികച തുടക്കം.എതിരില്ലാത്ത രണ്ടു ഗോളിന് ആണ് ആഴ്സണലിനെ ബ്രെന്റ്ഫോർഡ് തകര്‍ത്ത്.സെർഗി കാനോസ്, ക്രിസ്റ്റ്യൻ നോർഗാർഡ് എന്നിവരുടെ ഗോളുകള്‍ മത്സരത്തെ മാറ്റി മറച്ചത്.1946-47 സീസണിന് ശേഷം ഇംഗ്ലണ്ടിലെ ടോപ് ഫ്ലൈറ്റ് ലീഗിലേക്ക് തിരിച്ചു വന്ന അവര്‍ക്ക് ഇതിലും വലിയ ഒരു തുടക്കം ഇനി ലഭിക്കാനില്ല.
ആഴ്‌സണൽ മേധാവി മൈക്കൽ ആർട്ടെറ്റ മത്സരസമയത് ടീമിന്‍റെ പ്രകടനത്തില്‍ വളരെ ഏറെ ദേഷ്യം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ യുവ താരങ്ങളെ മാത്രം ആണ് ടീമില്‍ ഇറക്കിയത് എന്നും അവരാല്‍ കഴിയുന്നത് അവര്‍ ചെയ്തു എന്നും അദ്ദേഹം മത്സരശേഷം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇനിയുള്ള മത്സരങ്ങളില്‍ അദ്ദേഹത്തിനു വളരെ ഏറെ സമ്മര്‍ദം ഉണ്ടാകും എന്ന കാര്യം തീര്‍ച്ച.