ബുണ്ടസ്ലിഗയിലെ ആദ്യ മല്‍സരത്തില്‍ മ്യൂണിക്ക് ഇറങ്ങുന്നു
2021-22 സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബൊറൂസിയ മോൻചെൻഗ്ലാഡ്ബാക്കിലേക്കുള്ള ഒരു യാത്രയോടെയാണ് ബയേൺ മ്യൂണിക്കിന്റെ ബുണ്ടസ്ലിഗ കിരീടത്തിന്റെ പ്രതിരോധം അരഭിക്കുന്നത്.കഴിഞ്ഞ തവണ ഇറങ്ങിയ ടീമില്‍ മ്യൂണിക്കില്‍ വലിയ മാറ്റം ഒന്നും ഇല്ല എങ്കിലും ജൂലിയന്‍ നാഗലസ്മാന്റെ കീഴില്‍ മ്യൂണിക്ക് എങ്ങനെ കളിക്കും എന്ന് കാത്തിരിക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍.34 വയസ്സുള്ള മാനേജര്‍ ഗ്ലോബല്‍ ഫുട്ബോള്‍ മാര്‍ക്കറ്റില്‍ വലിയ മൂല്യം മതിക്കുന്ന ആള് ആണ്.
നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ട് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.31 തവണ ജർമ്മൻ ചാമ്പ്യന്മാർ-ഇപ്പോൾ തുടർച്ചയായ പത്താം കിരീടം തേടി ഇറങ്ങുകയാണ്. മോഞ്ചെൻഗ്ലാഡ്ബാച്ച്, നാപോളി, കോൾൻ എന്നിവരോടൊപ്പമുള്ള പ്രീ-സീസൺ തോൽവികൾ നേരിട്ടെങ്കിലും വലിയ സീനിയര്‍ താരങ്ങളുടെ അഭാവം ഉണ്ടായിരുന്നു, അതിനാല്‍ നാഗല്സ്മാന് നിലവില്‍ വലിയ സമ്മര്‍ദം ഒന്നുമില്ല.






































