ലാലിഗ ഇന്ന് അരഞ്ഞേറും
2021-22 ലാ ലിഗ സീസൺ വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കും, കഴിഞ്ഞ തവണ സ്പെയിനിലെ ടോപ് ലീഗില്‍ 13-ആം സ്ഥാനത്തെത്തിയ വലൻസിയ, ഗെറ്റാഫെയെ മെസ്റ്റല്ലയിലേക്ക് സ്വാഗതം ചെയ്യുന്നു.1987-88 കാമ്പെയ്‌നിനുശേഷം വലെൻസിയ അവരുടെ ഏറ്റവും മോശം ഫോം ആണ് കഴിഞ്ഞ സീസണില്‍ കാഴ്ച്ചവച്ചത്.ഗെറ്റാഫെയം അത്ര മികച്ച സീസന്‍ ആയിരുന്നില്ല കാഴ്ച്ചവച്ചത്.15 ആം സ്ഥാനത്ത് ആയിരുന്നു കഴിഞ്ഞ സീസന്‍ അവസാനിപ്പിച്ചത്.
വലൻസിയയുടെ വേനൽക്കാലം ട്രാന്‍സഫര്‍ റൂമറുകള്‍ കൊണ്ട് നിശബ്ദം ആയിരുന്നു.എന്നാൽ അവർ ശനിയാഴ്ച ബ്രെന്‍റ്ഫോര്‍ഡിനോട് തോറ്റത് കൂടി ഏഴു സൗഹൃദ മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.കാർലോസ് സോളർ സ്പെയിൻ അണ്ടർ -23-ലെ ഒളിമ്പിക്സിൽ പങ്കെടുത്തതിന് ശേഷം പരിശീലനത്തിലേക്ക് മടങ്ങിയെത്തി.അദ്ദേഹം മത്സരത്തില്‍ കളിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.






































