സ്പെയിന്,ഇറ്റലിയേ പോലെ തീവ്രമായ ഫുട്ബോള്‍ ജര്‍മനി കളിക്കും എന്ന് ഫ്ലിക്ക്
ചൊവ്വാഴ്ച ദേശീയ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ തന്റെ ആദ്യ പത്രസമ്മേളനത്തിൽ ജർമ്മനിയെ മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു.ഇറ്റലിയിലെയും സ്പെയിനിലെയും പോലെ കൂടുതല്‍ തീവ്രമായ കളി ആയിരിക്കും ജര്‍മനിയില്‍ കൊണ്ടുവരുക എന്നും അദ്ദേഹം പറഞ്ഞു.ഈ കഴിഞ്ഞ യൂറോ ടൂര്നമെന്റ്റില് സ്പെയിനും ഇറ്റലിയും കാഴ്ച്ചവച്ച പ്രകടനം ഫ്ലിക്കിനെ ഏറെ ആകര്ഷിപ്പിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ബയേണ്‍ മ്യൂണിക്ക് ഫ്ലിക്കിന്റെ കീഴില്‍ വളരെ ഹൈ പ്രസ്സിംഗ് ഫുട്ബോള്‍ ആണ് കാഴ്ചവച്ചത്.അതെ ഫോര്‍മാറ്റില്‍ ഉള്ള ഫുട്ബോള്‍ തന്നെ ആയിരിക്കും ജര്‍മനിയും ഫ്ലിക്കിന്റെ കീഴിലും കളിക്കുക എന്ന സന്ദേശം ആണ് ഈ പത്രസമ്മേള്ളനത്തില് നിന്നും ഫ്ലിക്ക് നല്കിയ സൂചന.ലോക ഫുട്ബോളിന്റെ നെറുകയില്‍ എത്തണമെന്നും അതിനുള്ള കഴിവ് ജര്‍മന്‍ ടീമില്‍ ഉണ്ട് എന്നും ഫ്ലിക്ക് വിശ്വസിക്കുന്നു.






































