ലുക്കാക്കൂ ഇന്ന് ചെൽസിയില്‍ മെഡിക്കൽ പരിശോധനക്ക് വിധേയന് ആകും
ഇറ്റലിയിലെ റിപ്പോർട്ടുകൾ പ്രകാരം, റൊമേലു ലുക്കാക്കു തിങ്കളാഴ്ച ചെൽസിയില്‍ മെഡിക്കൽ പരിശോദന നടത്തും എന്ന് വെളിപ്പെടുത്തിയിരിക്കുന്നു.സ്ട്രൈക്കർ ഞായറാഴ്ച ഒരു വൈദ്യപരിശോധനയ്ക്ക് വിധേയമാകുമെന്ന് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഇത് വൈകിയിരുന്നു.
ലണ്ടനിലേക്ക് മടങ്ങാനുള്ള ആഗ്രഹം ലുക്കാക്കു പ്രകടിപ്പിച്ചതിന് ശേഷം ചെല്‍സി ട്രാന്‍സഫര്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.ചെല്‍സി താരത്തിന് വേണ്ടി നല്കുന്ന പണം 97 മില്യണ്‍ യൂറോ ആണ്.ക്രിസ്റ്റൽ പാലസിനെതിരെ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരം കളിക്കാൻ ലുക്കാക്കു തയ്യാറാണെന്ന് ഉറപ്പുവരുത്തുന്നതിനായി ക്ലബ്ബ് ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ താരം ചെല്‍സിയുടെ ഭാഗമായി പ്രഘ്യാപ്പിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.കഴിഞ്ഞ സീസണില്‍ മികച്ച ഫോം കാഴ്ച്ചവച്ച ലുക്കാക്കു സീരി എ കിരീടം ഇന്റര്‍ നേടുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു.






































