European Football Foot Ball Top News

കാമ്പ് ന്യൂ നിശബ്ദം

August 6, 2021

കാമ്പ് ന്യൂ നിശബ്ദം

എഫ്സി ബാഴ്സലോണയും ലയണൽ മെസ്സിയും ഒരു കരാറിലെത്തിയെങ്കിലും സാമ്പത്തികവും ഘടനാപരവുമായ തടസ്സങ്ങൾ കാരണം ഇത് സംഭവിക്കില്ല എന്ന് ബാഴ്സ അവരുടെ ഒഫീഷ്യല്‍ സൈറ്റില്‍ വെളിപ്പെടുത്തി.ലാ ലിഗ അവരുടെ നിയമങ്ങള്‍ ബാഴ്സയുടെ മേല്‍ കര്‍ശനം ആക്കിയതാണ് ഇതിനു കാരണം എന്ന് അറിയാന്‍ കഴിഞ്ഞു.

ഇരു കൂട്ടരും താല്‍പര്യമില്ലാതെ ആണ് വഴി പിരിയുന്നത് എന്നാണ് ക്ലബ് അറിയിച്ചത്. പലപ്പോഴായി താരം ക്ലബ് വിടുന്നു എന്ന റൂമറുകള്‍ കേള്‍ക്കും എങ്കിലും ഇത്തവണ അത് അച്ചട്ടായി.താരത്തിനെ സൈന്‍ ചെയ്യാന്‍ പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇതിനു മുന്നേ പലപ്പോഴായി ശ്രമം നടത്തിയിരുന്നു എന്നത് പരസ്യമായ രഹസ്യം ആണ്.അതിനാല്‍  ഇതില്‍ എവിടെയെങ്കിലും  തന്നെ ആയിരിക്കും  മെസ്സിയുടെ അടുത്ത ലക്ഷ്യസ്ഥാനം.

Leave a comment