ആന്‍ഫീല്‍ഡില്‍ അഞ്ചു കൊല്ലം കൂടി ഫാബിന്‍ഹോ
ലിവർപൂൾ താരം ഫാബിൻഹോ പുതിയ അഞ്ച് വർഷത്തെ കരാർ കാലാവധി നീട്ടിക്കൊണ്ട് തന്റെ ഭാവി ആൻഫീൽഡിന് സമർപ്പിച്ചു,ക്ലബ് ചൊവ്വാഴ്ച വാര്‍ത്ത സ്ഥിരീകരിച്ചു. 27 ബ്രസീലിയൻ താരം 2018 ൽ ലിവർപൂളിൽ ചേർന്നു.അതിനു ശേഷം പല സ്കിലുകളില് കഴിവ് തെളിയിച്ച താരം തന്റെ മൂല്യം ഇരട്ടിപ്പിച്ചു.
സെന്റർ-ബാക്ക് അല്ലെങ്കിൽ റൈറ്റ്-ബാക്ക്,മിഡ് ഫീല്‍ഡ് പോസിഷനുകളില്‍ താരം തിളങ്ങി.കഴിഞ്ഞ സീസണിൽ പ്രതിരോധ താരം ആയ വാന്‍ ഡൈക്ക് പരിക്ക് പറ്റി പോയപ്പോള്‍ ക്ലോപ്പിന് വലിയ പിന്തുണ നല്‍കിയതാണ് ഫാബിന്‍ഹോ.ഇത്രയും നല്ല സേവനം കാഴ്ച്ചവച്ച താരത്തിന് അവര്‍ കരാര്‍ നീട്ടിനല്‍കിയതില്‍ വലിയ അത്ഭുതമില്ല.കോണ്ട്രാക്റ്റ് നീട്ടി കിട്ടിയതില്‍ ഉള്ള സന്തോഷം അറിയിക്കാനും ഫാബിന്‍ഹോ മറന്നില്ല.






































