കെയിന്‍ ടോട്ടന്‍ഹാം കാമ്പില്‍ ഇതുവരേ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ; അഭ്യൂഹം ശക്തം
മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള വലിയ പണമിടപാടുകളുമായി ബന്ധം തുടരുന്നതിനാൽ ഹാരി കെയ്ൻ ടോട്ടൻഹാമിൽ പ്രീ-സീസൺ പരിശീലനത്തിനായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തു.യൂറോ 2020 ഫൈനല്‍ മത്സരം ഇംഗ്ലണ്ടിനു വേണ്ടി കളിച്ചതിനു ശേഷം താരം തന്റെ അവധി കാലം ആഘോഷിക്കുകയായിരുന്നു.
പുതിയ കോച്ച് ആയ നൂന്നോ എസ്പ്രിട്ടോ സാന്റോ ആണ് ടോട്ടന്‍ഹാമിന്റെ പുതിയ കോച്ച്.അദ്ദേഹത്തിന് കീഴില്‍ ഒരു ബ്രാന്‍ഡ് ന്യൂ സീസന് ആണ് അവരുടെ ലക്ഷ്യം.എന്നാല്‍ അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ടീം വിട്ടാല്‍ ഇത് അവരെ പ്രതികൂലമായി ബാധിക്കും.ഇതുവരെ സൈനിംഗ് ഒന്നും തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സിറ്റി ഗ്രീലിഷ്,കെയിന്‍ എന്നിവരെ തങ്ങളുടെ ഈ സമ്മറിലെ മുഖ്യ സൈനിംഗ് ടാര്‍ഗറ്റ് ആയി കാണുന്നു.






































