പിഎസ്ജിയില്‍ താന്‍ തൃപ്തന്‍ എന്ന് ഇക്കാര്‍ഡി
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുവേണ്ടി ഒരു സ്വാപ്പ് ഡീലിൽ യുവന്റസുമായി ബന്ധമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ മൗറോ ഇക്കാർഡി പാരീസ് സെന്റ്-ജർമെയ്‌നില്‍ തുടരും എന്ന് വെളിപ്പെടുത്തി.ഇറ്റലിയിൽ മൂന്നുവർഷത്തിനുശേഷം റൊണാള്‍ഡോയേ വാങ്ങാന്‍ പിഎസ്ജി ശ്രമിച്ചിരുന്നു.അതിനു ബലിയാട് ആവേണ്ടിയിരുന്നത് ഇക്കാര്‍ഡി ആയിരുന്നു.
എന്നാല്‍ കുറച്ച് ദിവസം ആയി ഈ ഒരു ഡീലിനെ കുറിച്ച് ഒരു അപ്ഡേറ്റും വന്നിട്ടില്ല. അദ്ദേഹത്തിന്‍റെ കരിയര്‍ ഗ്രാഫ് പിഎസ്ജിയില്‍ അത്ര നല്ല രീതിയില്‍ അല്ലെങ്കില്‍ പോലും ഇക്കാര്‍ഡി പാരിസില്‍ തൃപ്തന്‍ ആണ്.താരം തന്‍റെ ഇന്‍സ്ടഗ്രാം അക്കൌണ്ടില്‍ ആണ് ഈ വിവരം അറിയിച്ചത്.2020 ല്‍ താരത്തിനെ പിഎസ്ജി വാങ്ങിയത് 71 മില്യണ്‍ യുഎസ് ഡോളറിന് ആണ്.ഓഗസ്റ്റ് 7 ന് സീസന്‍ തുടങ്ങുന്ന പിഎസ്ജിയുടെ ആദ്യ മത്സരത്തിലെ എതിരാളി ട്രോയെസ് ആണ്.






































