European Football Foot Ball Top News

ആഴ്സണലിനെതിരെ സന്നാഹ മത്സരത്തില്‍ ചെല്‍സിക്ക് വിജയം

August 2, 2021

ആഴ്സണലിനെതിരെ സന്നാഹ മത്സരത്തില്‍ ചെല്‍സിക്ക് വിജയം

എമിറേറ്റ്‌സിൽ ഞായറാഴ്ച നടന്ന ആഴ്‌സണലിനെതിരെ 2-1 പ്രീ സീസൺ സൗഹൃദ മത്സരത്തില്‍ വിജയം നേടി കൊണ്ട് ചെല്‍സി വരാനിരിക്കുന്ന സീസണില്‍ തങ്ങളെ അങ്ങനെ തളികളയാന്‍ ആകില്ല എന്ന് സൂചന നല്‍കി.കൈ ഹാവെർട്സും ടമ്മി എബ്രഹാമും ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ആഴ്സണല്‍ താരം ഗ്രാനിറ്റ് സാക്ക ചെല്‍സി വല കുലുക്കി.

ആദ്യ പകുതിയിൽ ആണ് ഹവേര്‍ട്ട്സ് ഗോള്‍ നേടി ചെല്‍സിക്ക് ലീഡ് നേടി കൊടുത്തത്.ഗ്രാനിറ്റ് സാക്കയുടെ ഗോള്‍ സമനില നേടി കൊടുത്തു എങ്കിലും വെറും മൂന്നു മിനുറ്റ് മാത്രം ആയിരുന്നു ആഴ്സണലിന്റെ സന്തോഷം നീണ്ടു നിന്നത്.എബ്രഹാം ഗോള്‍ ബ്ലൂസിനു വിജയം നേടി കൊടുത്തു.ഈ മത്സരത്തിനു മുന്നേ നടന്ന വിമന്‍സ് ഫുട്ബോള്‍ പോരാട്ടത്തില്‍ ചെല്‍സിയെ ആഴ്സണല്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

Leave a comment