European Football Foot Ball Top News

സുവാരസിന്റെ വിടവ് അഗ്യൂറോ നികത്തും

July 28, 2021

സുവാരസിന്റെ വിടവ് അഗ്യൂറോ നികത്തും

ബാഴ്സലോണയ്ക്കും ലയണൽ മെസ്സിക്കും വേണ്ടി ലൂയിസ് സുവാരസ് പോയത് മൂലം ടീമില്‍ ഉണ്ടായ ശൂന്യത നികത്താന്‍ സെർജിയോ അഗ്യൂറോയ്ക്ക് കഴിയുമെന്ന് മുന്‍ ബാഴ്സ താരം ആയിരുന്ന  സിസാർ ലൂയിസ് മെനോട്ടി അവകാശപ്പെടുന്നു.പരിചയസമ്പന്നരായ ഉറുഗ്വാ താരം അത്ലറ്റിക്കോ മാഡ്രിഡിലേക്ക് പോയത് മൂലം ബാഴ്സ കഴിഞ്ഞ സീസണില്‍ നല്ല ഒരു സ്ട്രൈക്കറുടെ അഭാവം നന്നേ നേരിട്ടൂ.

മെസ്സി സുവാരസിന്റെ ഒരു നല്ല സുഹൃത്തായിരുന്നു, അദ്ദേഹത്തെ വിട്ടയക്കാൻ ബാഴ്‌സലോണ എന്തുചെയ്തുവെന്ന് എനിക്കറിയില്ല.എന്നാല്‍ അവന്‍ പോയത് മെസ്സിയെ നല്ല പോലെ വിഷമിപ്പിച്ചു.“ഇപ്പോൾ അഗ്യൂറോ അവനോടൊപ്പമുണ്ട്, അവർ എല്ലായ്പ്പോഴും ഒരുമിച്ചാണ്, അവർ വളരെ നല്ല സുഹൃത്ത്ക്കള്‍ ആണ്.അഗ്യൂറോയുടെ വരവ്  മെസ്സിക്കും ബഴ്സക്കും ഗുണമേ ചെയുള്ളൂ.”മുൻ അർജന്റീന മാനേജര്‍ ആയ  മെനോട്ടി സൂപ്പർ ഡിപോർടിവോ റേഡിയോയോട് പറഞ്ഞു.

Leave a comment