ടോട്ടന്‍ഹാം സമ്മര്‍ സൈനിംഗ് ; ലമേല ഔട്ട് ബ്രയാന്‍ ഗില്‍ ഇന്‍
സെവില്ലയുമായുള്ള 22 മില്യൺ ഡോളറും എറിക് ലമേലയേയും ഒരു കൈമാറ്റ കരാറിലൂടെ നല്‍കിയതിനു ശേഷം ടോട്ടൻഹാം ബ്രയാൻ ഗിലിനെ സൈന്‍ ചെയ്തതായി പ്രഖ്യാപിച്ചു. ടോക്കിയോ ഒളിമ്പിക്സിൽ സ്പെയിനിന്റെ U23 യുമായുള്ള ചുമതലകൾ പൂർത്തിയാക്കിയ ശേഷം 21 കാരൻ സ്പർസിലെ അഞ്ച് വർഷത്തെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
അതേസമയം, ലമെല 2024 വരെ സെവിയയില്‍ കളിക്കും.ടോട്ടൻഹാമുമൊത്തുള്ള പ്രീമിയർ ലീഗിലെ എട്ട് വർഷത്തെ കരിയര്‍ അവസാനിപ്പിക്കും.പുതിയ താരത്തിനെ അവര്‍ വലിയ ആഹ്ളാദത്തോടെ ആണ് വരവേറ്റത്.ലമേലക്ക് നല്ല ഒരു യാത്രയയപ്പ് നല്‍കാനും അവര്‍ മറന്നില്ല.താരത്തിന് നല്ലൊരു ഫുട്ബോള്‍ ഭാവി നേര്‍ന്നു കൊണ്ട് അവര്‍ ട്വീറ്റിലൂടെ ടോട്ടന്‍ഹാം ആശംസ അറിയിച്ചു.ഈ സമ്മറില്‍ ടോട്ടന്‍ഹാമിന്‍റെ ആദ്യത്തെ മേജര്‍ സൈനിംഗ് ആണ് ഗില്‍.






































